Saturday, December 12, 2015

computor tips



ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുപ്പ് ഡ്യൂട്ടിക്ക്
അധ്യാപകരെ നിയോഗിക്കുന്നത്
വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധം
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് അടുത്ത കാലത്തായി പലതരത്തിലുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഘടകങ്ങളുടെ സഹായത്തോടുകൂടി മാത്രമേ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിയൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനസമയം. പാഠ്യപദ്ധതി ഫലപ്രദമായി വിനിമയം ചെയ്യണമെങ്കില്‍ അതിനാവശ്യമായ പഠനസമയം ലഭിച്ചിരിക്കണം.
1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 200 ഉം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 220 ഉം. പ്രവൃത്തി ദിനങ്ങള്‍ ലഭിക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങള്‍ വര്‍ഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ വര്‍ഷം നവംബര്‍ 30 വരെയുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം 119 പ്രവൃത്തി ദിനങ്ങളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളായ കായികമേള, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേള, കലോത്സവം തുടങ്ങിയവ നടത്തുന്നതിനായി വേണ്ടിവരുന്ന ദിവസങ്ങളും ടേം പരീക്ഷ നടക്കുന്ന ദിവസങ്ങളും ഹര്‍ത്താല്‍ ദിനങ്ങളും അധ്യാപകരുടെ ക്ലസ്റ്റര്‍ ശില്‍പ്പശാല നടക്കുന്ന ദിവസങ്ങളും ഉള്‍പ്പെടെ 110 പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ മാസത്തില്‍ അധ്യാപകരെ ജനസംഖ്യാ കണക്കെടുപ്പ് ഡ്യൂട്ടിക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. പ്രസ്തുത ചുമതല നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ഒരു എന്യൂമറേറ്റര്‍ക്ക് 7 ദിവസം പൂര്‍ണ്ണമായോ 1/2 ദിവസത്തെ അവധി എന്ന രീതിയില്‍ 14 ദിവസമോ ഡ്യൂട്ടി ലീവ് എടുക്കാവുന്നതാണ്. 2 ബ്ലോക്കുകളില്‍ ഡ്യൂട്ടി ലഭിച്ചിട്ടുള്ളവര്‍ക്ക് 14 ദിവസത്തെ ഡ്യൂട്ടി ലീവ് എടുക്കാം. ഡിസംബര്‍ 10-ാം തീയതി അര്‍ദ്ധവാര്‍ഷിക പരീക്ഷ തുടങ്ങിയിരിക്കുകയാണ്. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാതെയും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സമയം ലഭിക്കാതേയും പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരുന്ന കുട്ടികളുടെ പഠനനിലവാരം ഏത് അളവുകോല്‍ വച്ചാണ് അളക്കുവാന്‍ കഴിയുക.
10 കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന സെന്‍സസ് ഡ്യൂട്ടിക്കും പ്രകൃതിദുരന്തത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കും മാത്രമേ അധ്യാപകരെ നിയമിക്കാന്‍ പാടുള്ളൂവെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അര്‍ഹമായ പ്രവൃത്തി ദിനങ്ങള്‍ ഉറപ്പുവരുത്തി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് അധ്യാപകരെ ജനസംഖ്യാ കണക്കെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഡോ.കെ.പി. അരവിന്ദന്‍
പ്രസിഡണ്ട്
പി. മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Sunday, November 15, 2015

വിജ്ഞാനോത്സവം 2015 
കണ്ണൂര്‍ മേഖലാ മത്സരം
2015 നവമ്പര്‍ 21, 22 തീയ്യതികളില്‍
കല്ല്യാശ്ശേരി KPRGSGഹയര്‍ സെക്കണ്ടറി സ്കൂളില്‍


Tuesday, October 6, 2015

പ്രകാശോത്സവ യുറീക്ക കലാജാഥ സ്വീകരണം
 05.09.2015 തിങ്കള്‍ രാവിലെ 10 മണി ചൊവ്വ ഹൈസ്കൂള്‍ കണ്ണൂര്‍



 

Monday, October 5, 2015

പരിഷത്തിന്റെ ആയിരക്കണക്കിന് വേദികളില്‍ മുഴങ്ങിക്കേട്ട പാട്ടുകളിലൊന്നാണ് അക്ഷരഗീതം

Monday, September 28, 2015

തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള ജോലി സ്ഥിരതപോലുമില്ലാതെയും നയാപൈസ പ്രതിഫലം ലഭിക്കാതെയും എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതി കടുത്ത മനുഷ്യാവകാശലംഘനമാണെന്നു വിവിധ രൂപതാ കോര്‍പറേറ്റ് മാനേജര്‍മാര്‍ വ്യക്തമാക്കി.
ജോലിയിലെ അനിശ്ചിതത്വം ഒട്ടേറെപേരുടെ വിവാഹം, കുടുംബജീവിതം എന്നിവയിലും കരിനിഴല്‍ വീഴ്ത്തുന്നു. സ്കൂളില്‍പോകാന്‍ വസ്ത്രത്തിനും യാത്രച്ചെലവിനും ഭക്ഷണത്തിനും വരുമാനമില്ലാതെ കടംവാങ്ങി നരകിക്കുന്നവരും ഇക്കൂട്ടരിലുണ്ട്. ആത്മാര്‍ഥമായി ജോലി ചെയ്താലും നയാപൈസ പ്രതിഫലം ലഭിക്കില്ലെന്നു വന്നതോടെ ലീവ് വേക്കന്‍സികളില്‍ ജോലിക്കു നിയമനം നല്‍കിയാലും അതു സ്വീകരിക്കാന്‍ പ ലരും താത്പര്യപ്പെടുന്നില്ല.
അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ ദിവസവേതന നിരക്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവര്‍ക്ക് വേതനം നിഷേധിക്കുകയാണ്. സമൂഹത്തില്‍ ഇന്ന് ഏറ്റവും ദുരിതം അനുഭവിക്കുന്ന തൊഴില്‍ സമൂഹമാണ് നിയമനം നിഷേധിക്കപ്പെട്ട അധ്യാപകര്‍. സംഘടിത തൊഴിലാളി യൂണിയനുകള്‍ക്കാണ് ഈ ഗതിയുണ്ടാകുന്നതെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിലൂടെ അവകാശം വാങ്ങിയെടുക്കുമായിരുന്നു. അക്രമസമരം അധ്യാപകര്‍ക്കു യോജിച്ചതല്ലെന്നതിനാല്‍ ഇതിനു തുനിയാത്ത ഗുരുഭൂതന്‍മാര്‍ക്ക് ജീവിതമാര്‍ഗം വരെ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
ജോലിയുണ്ട്, വരുമാനമില്ല എന്ന നിലയില്‍ പട്ടിണി അനുഭവിക്കുന്ന അധ്യാപര്‍ ഈ വിഭാഗത്തിലുണ്ടെന്ന സത്യം സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുക യാണെന്നും അവര്‍ പറഞ്ഞു.
സമൂഹസൃഷ്ടിയില്‍ ഉത്തമപൌരന്‍മാരെ വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകര്‍ എല്ലാതലങ്ങളിലും പ്രഗത്ഭമതികളായിരിക്കണം. സ്കൂള്‍ നിയമനത്തിലെ പ്രതിസന്ധിയും തൊഴില്‍ അനിശ്ചിതത്വവുംമൂലം ഉന്നത ബിരുദം നേടിയവരില്‍ ഏറെപ്പേരും അധ്യാപകരാന്‍ അടുത്തയിടെയായി താല്പര്യപ്പെടുന്നില്ല. ഇതു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും.

Monday, August 17, 2015


പഴയ യുറീക്കകൾ വായിക്കാം
 http://www.kssp.in/eureka

പഴയ ശാസ്ത്രകേരളം വായിക്കാം
 http://www.kssp.in/sasthrakeralam

പഴയ ശാസ്ത്രഗതി വായിക്കാം
 http://www.kssp.in/sasthragathi

Saturday, August 8, 2015

-->
വിജ്ഞാനോത്സവം 2015



08.08.2015 ശനിയാഴ്ച നടന്ന പഞ്ചായത്ത് തല
വിജ്ഞാനോത്സവത്തില്‍ വെച്ച് മേഖലാതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടവര്‍



എല്‍ പി വിഭാഗം



1 ഡഫ് ന ശ്രീ നന്ദ ഇരിണാവ് ഹിന്ദു എല്‍ പി സ്കൂള്‍
2 പൂജ രമേശന്‍ പി പി മാങ്ങാട്ട് എല്‍ പി സ്കൂള്‍
3 വിഷ്ണു പ്രകാശ് ഇരിണാവ് യു പി സ്കൂള്‍
4 ദുര്‍ഗ്ഗ പ്രകാശന്‍ ഗവ. എല്‍ പി സ്കൂള്‍, കല്ല്യാശ്ശേരി
5 ധനശ്രീ പി പി പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്



യു പി വിഭാഗം



1 ആദിത്യ അശോക് പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
2 അഭിഷേക് കാക്കാടി പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
3 മാളവിക കെ വി പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
4 ആദിത്യ സുരേഷ് ബാബു ഇരിണാവ് യു പി സ്കൂള്‍
5 ഷമ്മാസ് എം ഇരിണാവ് യു പി സ്കൂള്‍
6 കാവ്യ എം പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
7 സന്മയ കെ പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്



Monday, July 27, 2015

കല്ല്യാശ്ശേരി പഞ്ചായത്ത് തല 
വിജ്ഞാനോത്സവം 2015
08.08.2015 ശനിയാഴ്ച രാവിലെ 10 മണി മുതല്‍
പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളില്‍

Monday, February 9, 2015

നാട്ടുപച്ച
കലാജാഥ 2015 
സ്വീകരണം 03.02.2015 ചൊവ്വ വൈകുന്നേരം 3 മണി 
ഇരിണാവ് ഹിന്ദു എല്‍ പി സ്കൂള്‍ ഗ്രൗണ്ട്





ടിജി യുടേയും കെജി യുടേയും കൂടെ കെവിബി