Monday, October 5, 2015

പരിഷത്തിന്റെ ആയിരക്കണക്കിന് വേദികളില്‍ മുഴങ്ങിക്കേട്ട പാട്ടുകളിലൊന്നാണ് അക്ഷരഗീതം

Monday, September 28, 2015

തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള ജോലി സ്ഥിരതപോലുമില്ലാതെയും നയാപൈസ പ്രതിഫലം ലഭിക്കാതെയും എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതി കടുത്ത മനുഷ്യാവകാശലംഘനമാണെന്നു വിവിധ രൂപതാ കോര്‍പറേറ്റ് മാനേജര്‍മാര്‍ വ്യക്തമാക്കി.
ജോലിയിലെ അനിശ്ചിതത്വം ഒട്ടേറെപേരുടെ വിവാഹം, കുടുംബജീവിതം എന്നിവയിലും കരിനിഴല്‍ വീഴ്ത്തുന്നു. സ്കൂളില്‍പോകാന്‍ വസ്ത്രത്തിനും യാത്രച്ചെലവിനും ഭക്ഷണത്തിനും വരുമാനമില്ലാതെ കടംവാങ്ങി നരകിക്കുന്നവരും ഇക്കൂട്ടരിലുണ്ട്. ആത്മാര്‍ഥമായി ജോലി ചെയ്താലും നയാപൈസ പ്രതിഫലം ലഭിക്കില്ലെന്നു വന്നതോടെ ലീവ് വേക്കന്‍സികളില്‍ ജോലിക്കു നിയമനം നല്‍കിയാലും അതു സ്വീകരിക്കാന്‍ പ ലരും താത്പര്യപ്പെടുന്നില്ല.
അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ ദിവസവേതന നിരക്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവര്‍ക്ക് വേതനം നിഷേധിക്കുകയാണ്. സമൂഹത്തില്‍ ഇന്ന് ഏറ്റവും ദുരിതം അനുഭവിക്കുന്ന തൊഴില്‍ സമൂഹമാണ് നിയമനം നിഷേധിക്കപ്പെട്ട അധ്യാപകര്‍. സംഘടിത തൊഴിലാളി യൂണിയനുകള്‍ക്കാണ് ഈ ഗതിയുണ്ടാകുന്നതെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിലൂടെ അവകാശം വാങ്ങിയെടുക്കുമായിരുന്നു. അക്രമസമരം അധ്യാപകര്‍ക്കു യോജിച്ചതല്ലെന്നതിനാല്‍ ഇതിനു തുനിയാത്ത ഗുരുഭൂതന്‍മാര്‍ക്ക് ജീവിതമാര്‍ഗം വരെ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
ജോലിയുണ്ട്, വരുമാനമില്ല എന്ന നിലയില്‍ പട്ടിണി അനുഭവിക്കുന്ന അധ്യാപര്‍ ഈ വിഭാഗത്തിലുണ്ടെന്ന സത്യം സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുക യാണെന്നും അവര്‍ പറഞ്ഞു.
സമൂഹസൃഷ്ടിയില്‍ ഉത്തമപൌരന്‍മാരെ വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകര്‍ എല്ലാതലങ്ങളിലും പ്രഗത്ഭമതികളായിരിക്കണം. സ്കൂള്‍ നിയമനത്തിലെ പ്രതിസന്ധിയും തൊഴില്‍ അനിശ്ചിതത്വവുംമൂലം ഉന്നത ബിരുദം നേടിയവരില്‍ ഏറെപ്പേരും അധ്യാപകരാന്‍ അടുത്തയിടെയായി താല്പര്യപ്പെടുന്നില്ല. ഇതു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും.

Monday, August 17, 2015


പഴയ യുറീക്കകൾ വായിക്കാം
 http://www.kssp.in/eureka

പഴയ ശാസ്ത്രകേരളം വായിക്കാം
 http://www.kssp.in/sasthrakeralam

പഴയ ശാസ്ത്രഗതി വായിക്കാം
 http://www.kssp.in/sasthragathi

Saturday, August 8, 2015

-->
വിജ്ഞാനോത്സവം 2015



08.08.2015 ശനിയാഴ്ച നടന്ന പഞ്ചായത്ത് തല
വിജ്ഞാനോത്സവത്തില്‍ വെച്ച് മേഖലാതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടവര്‍



എല്‍ പി വിഭാഗം



1 ഡഫ് ന ശ്രീ നന്ദ ഇരിണാവ് ഹിന്ദു എല്‍ പി സ്കൂള്‍
2 പൂജ രമേശന്‍ പി പി മാങ്ങാട്ട് എല്‍ പി സ്കൂള്‍
3 വിഷ്ണു പ്രകാശ് ഇരിണാവ് യു പി സ്കൂള്‍
4 ദുര്‍ഗ്ഗ പ്രകാശന്‍ ഗവ. എല്‍ പി സ്കൂള്‍, കല്ല്യാശ്ശേരി
5 ധനശ്രീ പി പി പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്



യു പി വിഭാഗം



1 ആദിത്യ അശോക് പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
2 അഭിഷേക് കാക്കാടി പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
3 മാളവിക കെ വി പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
4 ആദിത്യ സുരേഷ് ബാബു ഇരിണാവ് യു പി സ്കൂള്‍
5 ഷമ്മാസ് എം ഇരിണാവ് യു പി സ്കൂള്‍
6 കാവ്യ എം പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്
7 സന്മയ കെ പികെവിഎസ് മുസ്ലീം യു പി സ്കൂള്‍, ഇരിണാവ്



Monday, July 27, 2015

കല്ല്യാശ്ശേരി പഞ്ചായത്ത് തല 
വിജ്ഞാനോത്സവം 2015
08.08.2015 ശനിയാഴ്ച രാവിലെ 10 മണി മുതല്‍
പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളില്‍